ജമ്മു: ജമ്മു കാശ്മീരില്‍ സുരക്ഷാ സേന തീവ്രവാദിയെ വധിച്ചു. ഹംദ്വാരയില് വെച്ചാണ് സുരക്ഷാ സേന തീവ്രവാദിയെ വധിച്ചത്. വദീര് ബാല വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചലില്‍ വെടിവെയ്പ്പുണ്ടായി. തുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.
Discussion about this post