ഡല്‍ഹി: അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന് തിരിച്ചടി നല്കിയ കാലമായിരുന്നു അടിയന്തരാവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരം ജനാധിപത്യത്തിന് ശക്തി നല്കി. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ നേതാക്കള്‍ ടി.വിയിലൂടെ വലിയവരായവരല്ല. രാജ്യത്തിനു വേണ്ടി ജീവിച്ചവരായിരുന്നു അവര്‍- മോദി പറഞ്ഞു.
ജയപ്രകാശ്നാരായണന്റെ 113 വാര്‍ഷികാചരണത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
ജെപിയുടെ പ്രക്ഷോഭങ്ങളും, നവനിര്‍മ്മാണ്‍ പ്രസ്ഥാനവും രാജ്യത്തിന് പുതിയ രാഷ്ട്രീയം നല്കി. ജെപി വ്യക്തിപരമായി തുറന്ന മനസ്സിന് ഉടമയായിരുന്നു. ഒരു ആശയത്തേയും ചിന്തയേയും അദ്ദേഹം മാറ്റി നിര്‍ത്തിയില്ല. അദ്ദേഹം സത്യത്തിനും ശരിക്കും വേണ്ടി ജീവിച്ചുവെന്നും മോദി പറഞ്ഞു.
Discussion about this post