തഞ്ചാവൂര്‍: അവിഹിതഗർഭം മറച്ച് വെക്കാൻ ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ തഞ്ചാവൂര്‍ ബുഡാലൂര്‍ സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ പ്രിയദര്‍ശിനിയെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം മറച്ചുവച്ച പ്രിയദര്‍ശിനിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു സംഭവം. ഇരുപത്തിമൂന്നുകാരിയായ പ്രിയദര്‍ശിനി സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ച വിവരം നാണക്കേട് ഭയന്ന് മറച്ചു വയ്ക്കുകയായിരുന്നു. പ്രസവവേദന വന്നതോടെ യുവതി വ്യാഴാഴ്ച തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വയറു വേദനയ്ക്ക് ചികിത്സ തേടി. പ്രസവ ചികിത്സയില്ലാത്ത ആശുപത്രിയായിരുന്നു ഇത്. ഐസിയുവിലെ ശുചിമുറിയില്‍ കയറിയ യുവതി കുഞ്ഞിനെ പ്രസവിച്ച് ഫ്ളഷ് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Discussion about this post