സർക്കാർ ഓഫീസിൽ തോക്കുമായുള്ള തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമയ മൃണാളിനി മണ്ഡൽ മയ്തിയുടെ ചിത്രമാണ് വിവാദമായിരിക്കുന്നത്.
ഓൾഡ് മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും മാൾഡ ജില്ലയിലെ മുതിർന്ന തൃണമൂൽ നേതാവുമായ മൃണാളിനി മണ്ഡല് മയ്തി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ കസേരയിലിരുന്നാണ് തോക്കുമായുള്ള സെൽഫി എടുത്തത്.
സംഭവം വിവാദമായതോടെ നേതാവിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. തോക്ക് ഒറിജിനൽ ആണോ കളിപ്പാട്ടമാണോ എന്നറിയാൻ അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇതിനും മുമ്പും മൃണാളിനി തൃണമൂൽ കോൺഗ്രസിന് തലവേദയായിട്ടുണ്ട്. ർക്കാർ ജീവനക്കാരനെ മർദിച്ചതടക്കം നിരവധി ആരോപണങ്ങള്‍ മൃണാളിന്റെ ഭര്‍ത്താവിനെതിരെയും ഉണ്ട്.
Discussion about this post