സൈനിക ഹെലികോപ്ടർ തകർന്ന് ജനറൽ ബിപിൻ റാവത്ത് അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരവെ സാമൂഹിക മാധ്യമങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളുമായി ഇസ്ലാമികവാദികൾ. ഫേസ്ബുക്കിലും ട്വിറ്ററിലും വർഗീയ വിദ്വേഷം നിറയ്ക്കുന്ന കമന്റുകളും പോസ്റ്റുകളും നിറയുകയാണ്. ഇത്തരക്കാർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
‘നരകത്തിൽ പോകൂ‘ എന്നാണ് മുഹമ്മദ് അകീഫ് എന്നയാൾ പറയുന്നത്. അദ്ദേഹം രക്ഷപെട്ടതിൽ താൻ ദു:ഖിക്കുന്നു എന്നാണ് സീഷാൻ അഫ്രീഡി എന്നയാളുടെ പ്രതികരണം. ജനറൽ ബിപിൻ റാവത്തുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെ ചിരിക്കുന്ന ഇമോജികളുടെ പ്രളയം തീർക്കുകയാണ് ഇത്തരക്കാർ.
നല്ല വാർത്ത കേട്ടു എന്നാണ് പാഷ എന്നയാളുടെ പ്രതികരണം. ഇത് മിനി ഈദ് ആണ് എന്ന പ്രതികരണവും ട്വിറ്ററിൽ വന്നിട്ടുണ്ട്.
അതേസമയം ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം ഉടൻ പ്രസ്താവന ഇറക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യോമസേന പൈലറ്റ് തുടങ്ങിയവരാണ് എം ഐ ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.
Discussion about this post