ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും. രാത്രി 9.00 മണിയോടെ ആയിരിക്കും പ്രധാനമന്ത്രി ദുരന്തത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും പ്രണാമം അർപ്പിക്കുക.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ വകുപ്പ് സഹമന്ത്രി അഹയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കും.
10ആം തീയതി പകൽ 11.00നും 2.00നും ഇടയിൽ ഭൗതിക ദേഹം ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭൗതിക ദേഹം കാമരാജ് മാർഗിൽ നിന്നും ഡൽഹി കന്റോണ്മെന്റിൽ എത്തിക്കും.
Discussion about this post