മലെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ പരിശീലനങ്ങളിൽ തങ്ങൾ ഒരുമിച്ചായിരുന്നു. അന്താരാഷ്‌ട്ര ദൗത്യങ്ങളിലെ സഹപ്രവർത്തനും ഉറ്റസുഹൃത്തുമായിരുന്നു അദ്ദേഹം. മാലിദ്വീപിലെ സൈനിക നിരയ്‌ക്ക് കരുത്ത് കൂട്ടുന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ജനറൽ റാവത്ത് നൽകിയിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Deeply shocked & profoundly saddened to learn of the sudden passing of Gen. Bipin Rawat, Mrs Madhulika Rawat & 11 members of the Indian Armed Forces in an unfortunate accident.
My deepest condolences to the Indian Armed Forces & the bereaved for this immeasurable loss. pic.twitter.com/ocPZ6ziZnX
— Lt. General Shamaal (Ret.) (@LtGenShamaal) December 8, 2021
ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും മറ്റ് 11 സൈനിക ഉദ്യോഗസ്ഥരുടേയും അപകടമരണ വാർത്ത കേട്ടത് വലിയ ഞെട്ടലോടെയാണ്. ഇത് മാലിദ്വീപിന്റെ കൂടി നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോണ്മെന്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെ നടന്നു. മക്കളായ കൃതികയും തരിണിയും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. മൂന്ന് സേനാവിഭാഗങ്ങളും ചേർന്നാണ് സംയുക്ത സേനാപതിക്ക് യാത്രയയപ്പ് നൽകിയത്.
Discussion about this post