തിരുവനന്തപുരം: ശബരിമല തീർത്ഥാടനം പ്രമാണിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് സതേണ്‍ റെയിൽവെ. 17നു വൈകുന്നേരം 7.20ന് സെക്കന്തരാബാദിൽ നിന്നും പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ 18നു രാത്രി 11.45ന് കൊല്ലത്തെത്തും. തിരികെയുള്ള ട്രെയിൻ 19ന് പുലർച്ചെ 2.30നു കൊല്ലത്തു നിന്നും പുറപ്പെട്ട് 20ന് പുലർച്ചെ 6.45ന് സെക്കന്തരാബാദിലെത്തും.
കച്ചെഗുഡ-കൊല്ലം സ്പെഷൽ ട്രെയിൻ 19ന് വൈകുന്നേരം 6.30ന് കച്ചെഗുഡയിൽ നിന്നും പുറപ്പെട്ട് 20നു രാത്രി 9.40നു കൊല്ലത്തെത്തും. തിരികെയുള്ള ട്രെയിൻ 21നു രാത്രി 12.45നു കൊല്ലത്തു നിന്നും പുറപ്പെട്ട് 22നു പുലർച്ചെ ആറിന് കച്ചെഗുഡയിലെത്തും. കച്ചെഗുഡ-കൊല്ലം സ്പെഷൽ ട്രെയിൻ ഈ മാസം 20നും സർവീസ് നടത്തും. 20നു ഉച്ചകഴിഞ്ഞ് 4.20നു കച്ചെഗുഡയിൽ നിന്നും പുറപ്പെട്ട് 21നു രാത്രി 9.40നു കൊല്ലത്തെത്തിച്ചേരും. തിരികെയുള്ള ട്രെയിൻ 22നു രാത്രി 12.45നു കൊല്ലത്തു നിന്നും പുറപ്പെട്ട് 23നു രാവിലെ 10നു കച്ചെഗുഡയിലെത്തിച്ചേരും.
Discussion about this post