ഭോപ്പാൽ: ആദിവാസി സ്ത്രീകൾക്ക് പാരിതോഷികങ്ങൾ നൽകി മതപരിവർത്തനം നടത്തിയ ദമ്പതിമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ ബാർവനി ജില്ലയിലാണ് സംഭവം. അനാർ സിംഗ് ജാമ്രെ, ഭാര്യ ലക്ഷ്മി ജാമ്രെ എന്നിവരാണ് പിടിയിലായത്. മതസ്വാതന്ത്ര്യ നിയമ പ്രകാരമാണ് അറസ്റ്റ്.
ആദിവാസി സ്ത്രീകളെ ക്രിസ്തുമതത്തിലേക്കാണ് ഇവർ പരിവർത്തനം ചെയ്തത്. പണം, സൗജന്യ വിദ്യാഭ്യാസം, മരുന്ന്, ജോലി എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതപരിവർത്തനം. ദമ്പതിമാരുടെ വീട്ടിൽ ഇവർക്കായി പ്രത്യേക പാർത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.
തട്ടിപ്പിലൂടെയും പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തും മതപരിവർത്തനം നടത്തുന്നത് മധ്യപ്രദേശിൽ കുറ്റകരമാണ്. പട്ടികജാതി/വർഗ വിഭാഗങ്ങളെയോ പ്രായപൂർത്തിയാകാത്തവരെയോ ഇത്തരത്തിൽ മതം മാറ്റിയാൽ രണ്ട് മുതൽ പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ഈടാക്കാൻ നിയമത്തിൽ പറയുന്നുണ്ട്.
Discussion about this post