ഇസ്ലാമാബാദ്: പാകിസ്ഥാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കറാച്ചിയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
പാകിസ്ഥാനിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ ജാഗ്രത ശക്തമാക്കി. പാകിസ്ഥാനിലെ സ്വകാര്യ ആശുപത്രിയിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ നേപ്പാളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാപനശേഷി കൂടുതലാണെങ്കിലും രോഗലക്ഷണങ്ങൾ ലഘുവായ കൊവിഡ് വകഭേദമാണ് ഒമിക്രോൺ. ദക്ഷിണാഫ്രിക്കയിൽ ഉടലെടുത്ത ഈ വകഭേദം അതിവേഗം മറ്റ് വൻകരകളിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്ത്യയിൽ മുപ്പതിന് മുകളിൽ ആളുകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.












