ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ പൊലീസ് ക്യാമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ബസിന് നേർക്കാണ് ഭീകരർ ആക്രമണം നടത്തിയത്. ബസിന് നേർക്ക് ഭീകരർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ 3 പൊലീസുകാർ വീരമൃത്യു വരിച്ചു.
നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ മുഴുവൻ പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുന്നു.
Discussion about this post