ബംഗലൂരു: കർണാടക എം എൽ സി തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. തെരഞ്ഞെടുപ്പ് നടന്ന 25 സീറ്റിൽ 12 ഇടങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. 9 ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. മറ്റിടങ്ങളിൽ ജെഡിഎസും മറ്റുള്ളവരും മുന്നേറുന്നു.
ജനുവരി അഞ്ചിന് കാലാവധി അവസാനിക്കുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ കോൺഗ്രസിന് 14ഉം ബിജെപിക്ക് 7ഉം ജെഡിഎസിന് എട്ടും സീറ്റുകളാണ് ഉള്ളത്. ഇവിടെയാണ് അട്ടിമറി നടത്തി ഇക്കുറി ബിജെപി കുതിപ്പ് നടത്തുന്നത്.
90 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും ഇരുപത് പേർ വീതവും ജെഡിഎസിന് ആറ് സ്ഥാനാർത്ഥികളും 33 സ്വതന്ത്രരുമാണ് ഉള്ളത്. ബാക്കി സ്ഥാനാർഥികൾ ചെറു പാർട്ടികളിൽ നിന്നുള്ളവരാണ്. ഡിസംബർ 10നായിരുന്നു തെരഞ്ഞെടുപ്പ്.
Discussion about this post