ടി20 ലോകകപ്പിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണും ഇതിഹാസ താരം യുവരാജ് സിംഗും ഒന്നിച്ചുള്ള നെറ്റ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുവരാജ് സിംഗിൽ നിന്ന് സഞ്ജു ബാറ്റിംഗ് ടിപ്‌സ് സ്വീകരിക്കുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ യുവരാജ് വഹിക്കുന്ന പങ്കിനെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.
ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവരുടെ വളർച്ചയിൽ യുവരാജ് സിംഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ ഗിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനാണ്. അഭിഷേക് ശർമ്മയാകട്ടെ ടി20യിലെ വെടിക്കെട്ട് ഓപ്പണറായി മാറിക്കഴിഞ്ഞു. ഇതേ വഴിയിൽ സഞ്ജുവിനെയും യുവരാജ് സഹായിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നു.
നെറ്റ്സിൽ സഞ്ജുവിന്റെ ബാറ്റിംഗിലെ ചില സാങ്കേതിക വശങ്ങൾ യുവരാജ് തിരുത്തിക്കൊടുക്കുന്നതും താരം അത് ശ്രദ്ധയോടെ കേൾക്കുന്നതുമാണ് വീഡിയോയിലുള്ളത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കാൻ യുവരാജിന്റെ ഈ ഉപദേശങ്ങൾ സഹായിക്കുമെന്നാണ് ആരാധകർ കരുതുന്നത്. സഞ്ജുവിന്റെ സ്വാഭാവികമായ ശൈലി നിലനിർത്തിക്കൊണ്ട് തന്നെ എങ്ങനെ കൂടുതൽ അപകടകാരിയാകാം എന്നാണ് യുവരാജ് നിർദ്ദേശിക്കുന്നത്.
https://twitter.com/i/status/2009825431550353792













Discussion about this post