വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്യാമറാമാന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാന. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ആദ്യ പോരാട്ടത്തിന് തൊട്ടുമുമ്പ് നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്നു സ്മൃതി. എന്നാൽ മികച്ച ദൃശ്യങ്ങൾ പകർത്താനായി ക്യാമറാമാൻ സ്മൃതിയുടെ അരികിലേക്ക് അമിതമായി അടുത്തത് താരത്തെ ചൊടിപ്പിച്ചു. 30 യാർഡ് സർക്കിളിന് തൊട്ടുപുറത്ത് നിന്ന് ബാറ്റിംഗ് പരിശീലിക്കുകയായിരുന്നു സ്മൃതി. ഈ സമയം ക്യാമറാമാൻ ഏകദേശം ‘സില്ലി പോയിന്റ്’ പൊസിഷനിലേക്ക് വരെ നടന്നെത്തി.
സ്മൃതി ഷോട്ട് കളിക്കാനൊരുങ്ങുമ്പോൾ ഓരോ പന്തിനൊപ്പവും ക്യാമറാമാൻ മുന്നോട്ട് വരുന്നത് സ്മൃതിയുടെ ശ്രദ്ധ തെറ്റാൻ കാരണമായി. തന്റെ ഏകാഗ്രത നഷ്ടപ്പെട്ടതോടെ സ്മൃതി മന്ദാന ക്യാമറാമാനോട് തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും അല്പം മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.













Discussion about this post