ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി പുറപ്പെടുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ശ്രേയസ് അയ്യർക്ക് അപ്രതീക്ഷിത അനുഭവം ഉണ്ടായത്. ഒരു ആരാധകൻ കൊണ്ടുവന്ന നായയെ ഓമനിക്കാൻ ശ്രമിച്ച താരത്തെ നായ കടിക്കാൻ മുതിരുകയായിരുന്നു. ആരാധകന്റെ നായയെ കണ്ടപ്പോൾ സ്നേഹത്തോടെ ഒന്ന് തലോടാൻ ശ്രേയസ് കൈ നീട്ടി. എന്നാൽ പെട്ടെന്ന് പ്രകോപിതനായ നായ താരത്തിന് നേരെ തിരിയുകയായിരുന്നു. വേഗത്തിൽ കൈ പിൻവലിച്ചതിനാൽ പരിക്കേൽക്കാതെ ശ്രേയസ് രക്ഷപ്പെട്ടു.
ആരാധകന്റെ നായയെ കണ്ടപ്പോൾ സ്നേഹത്തോടെ ഒന്ന് തലോടാൻ ശ്രേയസ് കൈ നീട്ടി. എന്നാൽ പെട്ടെന്ന് പ്രകോപിതനായ നായ താരത്തിന് നേരെ തിരിയുകയായിരുന്നു. വേഗത്തിൽ കൈ പിൻവലിച്ചതിനാൽ പരിക്കേൽക്കാതെ ശ്രേയസ് രക്ഷപ്പെട്ടു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അയ്യർ തന്റെ ഫിറ്റ്‌നസ് തെളിയിച്ചതും ന്യൂസിലൻഡിനെതിരായ ഏകദിന ടീമിൽ ഇടം നേടിയതും.
ന്യൂസിലൻഡിനെതിരായ നാളെ തുടങ്ങുന്ന ഏകദിന പരമ്പരയിൽ മധ്യനിരയിൽ നിർണ്ണായക പങ്കാണ് അയ്യർക്ക് വഹിക്കാനുള്ളത്. എന്തായാലും അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിൽ താരം സുരക്ഷിതനാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു.













Discussion about this post