ഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജക്ക് യുനെസ്കോ പൈതൃക അംഗീകാരം ലഭിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇതിൽ സന്തോഷം രേഖപ്പെടുത്തി.
A matter of great pride and joy for every Indian!
Durga Puja highlights the best of our traditions and ethos. And, Kolkata’s Durga Puja is an experience everyone must have. https://t.co/DdRBcTGGs9
— Narendra Modi (@narendramodi) December 15, 2021
‘പൈതൃക പട്ടികയിൽ ദുർഗാ പൂജയെ ഉൾപ്പെടുത്തുകയാണ്. അഭിനന്ദനങ്ങൾ ഇന്ത്യ‘. ഇതായിരുന്നു യുനെസ്കോയുടെ ട്വീറ്റ്. യുനെസ്കോയുടെ നടപടി ഓരോ ഇന്ത്യക്കാരനും അഭിമാനവും ആഹ്ളാദവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ദുർഗാ പൂജ നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും മഹത്വം സൂചിപ്പിക്കുന്നു. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അനുഭവമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹത്തായ ഈ നേട്ടത്തിൽ കൊൽക്കത്തയെ അഭിനന്ദിക്കുകയാണെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പും അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വാർത്തയിൽ ആഹ്ളാദം പങ്കു വെച്ചു.
കഴിഞ്ഞ ദിവസം പാരീസിൽ ചേർന്ന യുനെസ്കോയുടെ പതിനാറാമത് പൈതൃക സമിതിയാണ് ദുർഗാ പൂജയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
Discussion about this post