ഡൽഹി: മത്സരാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2021 ലോക സുന്ദരി മത്സരത്തിന്റെ ഫൈനൽ മാറ്റിവെച്ചു. മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികൾ നിലവിൽ ഐസൊലേഷനിലാണ്.
17 മത്സരാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2020ലെ മിസ് ഇന്ത്യാ വേൾഡ് മാനസി വാരാണസിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിയാണ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി.
മത്സരം 90 ദിവസത്തിനുള്ളിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പുതുക്കിയ തീയതി അറിയിക്കും. കൊവിഡ് നെഗറ്റീവായ മത്സരാർത്ഥികൾക്ക് മാത്രമേ ഉടനടി നാട്ടിൽ പോകാൻ അനുമതിയുള്ളൂ. മറ്റുള്ളവർ ചികിത്സയിലും നിരീക്ഷണത്തിലും കഴിയണം.
Discussion about this post