കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൃഷ്ണപ്രിയയുടെ അയൽവാസിയായ നന്ദു എന്ന യുവാവാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാന്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവര്‍ക്കും 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. ചെറുതായി സംസാരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.












