കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശി സതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാന്‍ഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും ഓഫിസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല. താലൂക്ക് ഓഫിസില്‍ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ഓടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിര്‍ത്തിയാണ് നവീകരണം നടത്തിയിരുന്നത്.
അതേസമയം തീപിടിത്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.കെ. രമ എം.എല്‍.എ ആവശ്യപ്പെട്ടു. തീപിടിത്തില്‍ ദുരൂഹതയുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മതിയാകില്ല. ഒരാഴ്ചക്കിടെ രണ്ടു ഓഫിസുകളില്‍ തിപിടിത്തമുണ്ടായെന്നും രമ പറഞ്ഞു.
Discussion about this post