തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 11 ആയി.
കെനിയ, ടുണീഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങൾ അല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ പതിനാല് ദിവസത്തെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
Discussion about this post