ഡൽഹി: കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഎം. അതിനാൽ ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നും പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. മുൻപും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യം തുടരാനാണ് പി ബി തീരുമാനം.
ബി.ജെ.പി യെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണ്. പ്രാദേശിക പാർട്ടികൾ കോൺഗ്രസിനേക്കാൾ ഭേദമാണ്. ഈ സാഹചര്യത്തിൽ സഖ്യം തുടരുന്നതിൽ അർത്ഥമില്ലെന്നാണ് പിബി വിലയിരുത്തൽ.
സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയം പി.ബി ചർച്ച ചെയ്തു. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന കേന്ദ്രകമ്മറ്റി പ്രമേയം ചർച്ച ചെയ്യാനാണ് സിപിഎം തീരുമാനം.
Discussion about this post