തൃശൂർ പുഴയ്ക്കലിൽ എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുത്ത കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. നവജാതശിശുവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായി.
അവിവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. മൃതദേഹം കനാലിൽ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേർന്നാണെന്നും കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടിൽ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post