ഡൽഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഹെറോയിനുമായി വിദേശ വനിത അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയില്‍ 14.4 കോടി രൂപ വില്മതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അ റസ്റ്റിലായത്.
ദുബായില്‍ നിന്നാണ് ഉഗാണ്ട സ്വദേശിനിയായ യുവതി ഡല്‍ഹിയിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുകയായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരമാണ് അറസ്റ്റ് എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 19ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 15 കോടി വിലമതിക്കുന്ന ഹെറോയിനുമായി കെനിയ സ്വദേശിനിയെ കസ്റ്റംസ് പിടികൂടിയിരുന്നു. ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്.
Discussion about this post