മുംബൈ:പാകിസ്താന് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം ‘നെയ്ദര്‍ എ ഹോക്ക് നോര് എ ഡവ്: ആന്‍ ഇന്‍സൈഡേഴ്സ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാന്‍സ് ഫോറിന് പോളിസി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇതിനെതിരായ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകന്‍ കൂടിയായ മുന്‍ ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ നേര്‍ക്ക് കരി മഷി ഒഴിച്ചു..
രാവിലെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകള്‍ തനിക്കെതിരെ അധിക്ഷേപം ചൊരിയുകയും മുഖത്തും ദേഹത്തും കറുത്ത പെയിന്റ് ഒഴിക്കുകയുമായിരുന്നുവെന്ന് കുല്‍ക്കര്‍ണി എന്‍.ഡി.ടി.വിയോട് പറഞ്ഞു. പത്തോളം പേരാണ് ആക്രമണം നടത്തിയത്. പുസ്തകപ്രകാശനം തടയാന്‍ ശിവസേനയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുവന്നാലും ചടങ്ങ് മാറ്റിവെക്കില്ലെന്നും വ്യക്തമാക്കി.
സുധീന്ദ്ര കുല്‍ക്കര്‍ണി ചെയര്‍മാനായ ദി ഒബ്സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടി മുംബൈയില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഈ ആക്രമണം.
Discussion about this post