ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ ഷോപിയാനിലെ ചൗഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ലഘുലേഖകളും ആയുധങ്ങളും പിടിച്ചെടുത്തതായി കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post