പനജി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയിൽ മമതയെ ഞെട്ടിച്ച് അഞ്ച് നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ടു. മമത ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നു. തങ്ങൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ താത്പര്യം ഇല്ലെന്നും പാർട്ടി വിട്ട നേതാക്കൾ പറഞ്ഞു.
റാം മണ്ഡ്രേക്കർ, കിഷോർ പർവാർ, കോമൾ പർവാർ, സുജയ് മല്ലിക്, മുൻ എം എൽ എ ലാവൂ മാമ്ലേദാർ എന്നിവരാണ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പാലിക്കപ്പെടാത്ത പ്രതിജ്ഞകൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന നയം ഗോവയിൽ നടപ്പില്ല. അവിടുത്തെ ജനങ്ങൾ നല്ല ഓർമ്മശക്തിയുള്ളവരാണെന്നും നേതാക്കൾ മമത ബാനർജിക്ക് അയച്ച രാജിക്കത്തിൽ പറയുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ സ്ത്രീശാക്തീകരണത്തിൽ പരാജയമാണ്. ഗോവയ്ക്ക് അതേ അവസ്ഥ വന്നു കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. ഗോവയിൽ വർഗീയ കലാപം നടന്ന് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഗോവയിലെ മതസൗഹാർദ്ദം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കുകയില്ലെന്നും നേതാക്കൾ രാജിക്കത്തിൽ വ്യക്തമാക്കി.
Discussion about this post