ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തിനെതിരെ പോരാടിയ സമരനായകൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു.
ഡെസ്മണ്ട് ടുട്ടുവിന്റെ നിര്യാണം ദക്ഷിണാഫ്രിക്കയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റെമാഫോസ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ അധിനിവേശത്തിനെതിരെ പൊരുതിയ ടുട്ടുവിന് 1984 നോബൽ പൊരസ്കാരം ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ് ആയി നെൽസൺ മണ്ടേല അധികാരമേൽക്കുമ്പോൾ ‘മഴവിൽ രാഷ്ട്രം‘ എന്ന പ്രയോഗം നടത്തിയ നേതാവായിരുന്നു ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു.











