മുംബൈ: എന്‍സിബി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയില്‍. ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിരുന്ന 28-കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സുരജ് പര്ദേസി, പ്രവീണ്‍ വാലിമ്പെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തില്‍ നടിയുടെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡിസംബര്‍ 20-ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാര്‍ലറിലെത്തിയപ്പോഴായിരുന്നു തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. നടിയില്‍ നിന്ന് ഇവര്‍ 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 23ന് മുംബൈയിലെ വാടകവീട്ടില്‍ ഇവരെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post