ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ ആക്ടിവിസ്റ്റ് കുടുങ്ങി. ലതിക റോയ് ഫൗണ്ടേഷൻ എന്ന എൻ ജി ഓയുടെ ഡയറക്ടർ ജോ ചോപ്ര മക്ഗവാൻ ആണ് വ്യാജ പ്രചാരണം നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്. വിദ്വേഷം പ്രചാരണം നടത്തി സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ച ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ഡിസംബർ 25 ക്രിസ്മസ് ദിനത്തിലായിരുന്നു ജോ ചോപ്രയുടെ വിവാദ ട്വീറ്റ്. ‘കഴിഞ്ഞ ദിവസം ഡെറാഡൂണിൽ ഷോപ്പിംഗിന് പോയിരുന്നു. ഈ സംസ്ഥാനത്ത് ക്രിസ്മസ് നിരോധിച്ചിരിക്കുകയാണ്. ഓരോ കടയിലും ഞാൻ കണ്ട ഓരോ വ്യക്തികളും ക്രിസ്മസ് ആശംസകളോടെയും പുഞ്ചിരിയോടെയുമാണ് എന്നെ സ്വീകരിച്ചത്. സോറി ഹിന്ദുത്വ. നിങ്ങൾക്ക് ജയിക്കാൻ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ പ്രത്യശാസ്ത്രം ഇന്ത്യക്കാരുടെ അടുത്ത് വിലപ്പോവില്ല.‘ ഇതായിരുന്നു അവരുടെ വിവാദ ട്വീറ്റ്.
ജോ ചോപ്രയുടെ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ഉത്തരാഖണ്ഡ് പൊലീസ് രംഗത്തെത്തി. ‘സംസ്ഥാനത്ത് ഒരിടത്തും ക്രിസ്മസ് ആഘോഷങ്ങൾ വിലക്കിയിട്ടില്ല. സംസ്ഥാനത്തെ ക്രൈസ്തവ സഹോദരങ്ങൾ ആവേശത്തോടെയാണ് ഈ സുദിനം ആഘോഷിക്കുന്നത്. മതവിദ്വേഷം പരത്തുന്ന വ്യാജവാർത്തകളോട് ജനങ്ങൾ സമരസപ്പെടരുത്. ഉത്തരാഖണ്ഡിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാ മതങ്ങളും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടും.‘ പൊലീസ് ട്വീറ്റ് ചെയ്തു.
സംഭവം പൊലീസ് ഏറ്റെടുത്തതോടെ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, പുതിയ വിശദീകരണവുമായി ജോ ചോപ്ര മക്ഗവാൻ രംഗത്തെത്തി. ‘ഉത്തരാഖണ്ഡിൽ ക്രിസ്മസ് നിരോധിച്ചതായി ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കാർ വെറുപ്പിന്റെ പ്രത്യശാസ്ത്രത്തെ സ്വീകരിക്കില്ലെന്നും ഹിന്ദുത്വം വിജയിക്കില്ലെന്നുമാണ് ഞാൻ പറഞ്ഞത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എനിക്ക് എല്ലായ്പ്പോഴും ഇവിടെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.‘ ഇതായിരുന്നു ജോ ചോപ്രയുടെ വിശദീകരണം.
എന്നാൽ ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നും സമൂഹത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താനാണ് ഇവർ ശ്രമിച്ചതെന്നും പിടിക്കപ്പെട്ടപ്പോൾ ഉരുണ്ട് കളിക്കുകയാണെന്നുമാണ് അഭിഭാഷകരുടെ സംഘടന ആരോപിക്കുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post