തിരുവനന്തപുരം: കേരളത്തിലും കേന്ദ്രത്തിലും ഒരുമിച്ച് കോണ്‍ഗ്രസ് അധികാരത്തില്വരുമെന്നത് സ്വപ്നം കാണാനേ കഴിയൂവെന്ന് കെ മുരളീധരന് എംപി. തട്ടില്‍ എസ്റ്റേറ്റ് കൊലക്കേസില്‍ കെ കരുണാകരനെ പ്രതിചേര്‍ത്ത കോണ്‍ഗ്രസ് അദ്ദേഹത്തെ വിലങ്ങണിയിച്ച് തൃശൂര്‍ നഗരത്തിലൂടെ പരസ്യമായി നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇക്കാര്യം അറിഞ്ഞതിനാലാണ് അദ്ദേഹം ഒളിവില്‍ പോയത്.
നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്കാന് കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇനി അവസരം ലഭിക്കില്ലെന്നും കരുണാകരന് അനുസ്മരണ യോഗത്തില്‍ മുരളീധരന് പറഞ്ഞു.
Discussion about this post