ഡൽഹി: വൈഷ്ണോ ദേവി ക്ഷേത്ര ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
‘വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നടന്ന ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ പുതുവത്സര ദിനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി.
Discussion about this post