അഗർത്തല: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഈ വർഷം അവസാനത്തോടെ പൂർണമായും വേലികെട്ടി തിരിക്കുമെന്ന് അതിർത്തി രക്ഷാ സേന അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 856 കിലോമീറ്റർ അതിർത്തി പ്രദേശത്തിലെ എൺപത്തിയഞ്ച് ശതമാനം ഭാഗത്തും പൂർണമായും വേലികെട്ടിയെന്നും ബി എസ് എഫ് അറിയിച്ചു.
മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്ത 31 കിലോമീറ്റർ പ്രദേശത്തും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഫ്ലഡ്ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പോയ വർഷം 31 അനധികൃത നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്താൻ കഴിഞ്ഞതായും ബി എസ് എഫ് അറിയിച്ചു. കൂടാതെ എൻ എൽ എഫ് ടി ഭീകരരെയും കൃത്യമായി നേരിടാൻ സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര അതിർത്തി ലംഘിക്കാൻ ശ്രമിച്ച 218 പേരെ പിടികൂടുകയും 35.64 കോടി രൂപയുടെ കള്ളക്കടത്ത് പിടിക്കാൻ സാധിക്കുകയും ചെയ്തതായും ബി എസ് എഫ് ത്രിപുര അതിർത്തി മേഖല ഐജി സുശാന്ത കുമാർ നാഥ് അറിയിച്ചു.
Discussion about this post