നോയിഡ: രാത്രി കർഫ്യൂ സമയത്ത് ഭക്ഷണം നൽകാൻ വിസമ്മതിച്ച കടയുടമ വെടിയേറ്റ് മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിയേഴ് വയസുകാരനായ കപിൽ ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രിക്ക് ശേഷം പൊറോട്ട നൽകാൻ കപിൽ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കട അടച്ചതിനാൽ ഭക്ഷണം നൽകാൻ ആവില്ലെന്ന് കപിൽ പറഞ്ഞതിൽ ക്ഷുഭിതരായ പ്രതികൾ മൂന്നര മണിയോടെ തിരിച്ചുവന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വെടിയേറ്റ കപിലിനെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.
Discussion about this post