ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തി രക്ഷാസേന പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ചു. ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
പെട്രോളിംഗ് നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരനെ സൈനികര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
Discussion about this post