ഇസ്ലാമിന്റെ പുരോഹിത വ്യാഖ്യാനങ്ങളെ കുറിച്ചുള്ള സംവാദത്തിൽ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഉസ്താദ്. പാക് മാധ്യമ പ്രവർത്തക ആർസു കസ്മിയാണ് ഇന്ത്യൻ ഇസ്ലാമിക മതപണ്ഡിതൻ മൗലാന സാജിദ് റഷീദിയെ വെള്ളം കുടിപ്പിച്ചത്. സ്വർഗത്തിലെ 72 ഹൂറികളുമായി ബന്ധപ്പെട്ട് ഇസ്ലാമിക ആശയത്തെയാണ് ആർസു കസ്മി സരസമായി ചോദ്യം ചെയ്തത്.
പാക് ചാനലായ എ കെ ടി വിയിലായിരുന്നു കസ്മി മൗലാന സാജിദ് റഷീദിയോട് വിവാദപരമായ ചോദ്യം ഉന്നയിച്ചത്. ‘ഇസ്ലാം വിശ്വാസ പ്രകാരം ആചാരങ്ങൾ കർശനമായി പാലിച്ച് ജീവിക്കുന്ന പുരുഷന്മാർക്ക് സ്വർഗത്തിൽ 72 ഹൂറികളുമായി രമിക്കാം എന്ന് പറയുന്നു. എന്നാൽ സമാനമായ രീതിയിൽ ജീവിച്ച് മരിക്കുന്ന സ്ത്രീകൾ സ്വർഗത്തിൽ എത്തിയാൽ അവർക്ക് ഭൂമിയിലെ തങ്ങളുടെ ഭർത്താക്കന്മാരെ തന്നെയാണ് ലഭിക്കുകയെന്നും ഇസ്ലാമിൽ പറയുന്നു. അതെന്താ സ്ത്രീകളുടെ സങ്കൽപ്പങ്ങൾക്ക് വിലയില്ലേ? ഇതെന്തൊരു അനീതിയാണ്?‘ ഇതായിരുന്നു ആർസുവിന്റെ ചോദ്യം.
അപ്രതീക്ഷിതമായി വന്ന ചോദ്യത്തിൽ സ്തബ്ധനായ മൗലാന സാജിദ് റഷീദി എന്തൊക്കെയോ മറുപടി പറയാൻ ശ്രമിച്ച ശേഷം ഒടുവിൽ, ‘താങ്കളുടെ ചോദ്യം താങ്കൾ അള്ളാഹുവിനോട് നേരിട്ട് ചോദിക്കൂ. അദ്ദേഹം താങ്കൾക്ക് മറുപടി നൽകും.‘ എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ് ഇരുവരും തമ്മിലുള്ള സംവാദം.
https://twitter.com/i/status/1479688551348387841
Discussion about this post