തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയിൽ ഞെരിഞ്ഞമരുമ്പോൾ ആയിരങ്ങളെ പങ്കെടുപ്പിച്ച് എടപ്പാൾ ഫ്ലൈ ഓവർ ഉദ്ഘാടനം ആഘോഷമാക്കി സർക്കാർ. പാലത്തിലൂടെ ആയിരങ്ങൾ ചെണ്ടമേളവുമായി നീങ്ങുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഉയരുകയാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി വി. അബ്ദുറഹ്മാന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എ.മാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍, ആര്.ബി.ഡി.സി കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്ന് പുതുതായി 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5479 പേര്‍ക്കും സംർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
A flyover inauguration in Kerala's Edappal earlier today. Commendable effort from all in terms of adhering to Covid19 protocol. pic.twitter.com/RdmOUBwtq5
— Nikhil | നിഖിൽ | निखिल | ನಿಖಿಲ್ (@nikhilnarayanan) January 8, 2022
Discussion about this post