കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വൻ സംഘം കേരളത്തിൽ. സംഘത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ നിന്നും പൊലീസ് പിടികൂടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്.
സംഘത്തിൽ വമ്പന്മാർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നാണ് പൊലീസ് പറയുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം.












