കൊച്ചി: ഇടുക്കി എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെഎസ്യു പ്രവർത്തകരെ ആക്രമിക്കുന്നതിന്റെയും മറ്റും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്യു പ്രവർത്തകന്റെ തല പൊട്ടി രക്തം ഒഴുകുന്നതും മറ്റും വീഡിയോയിൽ വ്യക്തമാണ്. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ഏഴാം സെമസ്റ്റർ വിദ്യാർഥി ധീരജ് രാജശേഖരനാണ് ഇടുക്കി എൻജിനിയറിംഗ് കോളജിൽ കുത്തേറ്റു മരിച്ചത്. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Discussion about this post