വെല്ലിംഗ്ടൺ: പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
I can't fathom seeing the #tonga Volcanic eruption in real-time from boat. This is insane.pic.twitter.com/1dXRa0lX25
— Mike Ventrice (@MJVentrice) January 15, 2022
കഴിഞ്ഞ 30 വർഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. എന്നാൽ ശനിയാഴ്ച, ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപർവതം പൊട്ടിത്തെറിക്കുകയായിരുന്നു.
https://twitter.com/JTuisinu/status/1482243845614374915?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1482243845614374915%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F01%2F16%2Funderwater-volcano-erupts-tonga-tsunami-videos.html
സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്ററോളം വ്യാപിച്ചതായാണ് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദ്വീപിനോട് ചേർന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയൽരാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങൾ, ടാസ്മാനിയ, ന്യൂസീലൻഡ്, എന്നിവിടങ്ങളിലും അമേരിക്കയുടെ ചില ഭാഗങ്ങളിലുമാണ് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
Tonga’s Hunga Tonga volcano erupted early this morning sending out a massive shock wave captured on satellite pic.twitter.com/0CJH6R1VYZ
— Latest in space (@latestinspace) January 15, 2022
Discussion about this post