Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടാൻ കാരണം ടെലി പ്രോംപ്റ്റർ തകരാറിലായതല്ലെന്ന് വിശദീകരണം; മനോരമയെയും സംഘി ആക്കുമോ എന്ന് ശ്രീജിത്ത് പണിക്കർ

by Brave India Desk
Jan 19, 2022, 08:17 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓൺലൈൻ പ്രസംഗം തടസ്സപ്പെടാൻ കാരണം ടെലിപ്രോംപ്റ്ററിന്റെ തകരാറല്ലെന്ന് വിശദീകരണം. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും പ്രധാനമന്ത്രിയുടെ കോ ഓർഡിനേഷൻ സംഘവും തമ്മിലുണ്ടായ ആശയക്കുഴപ്പമാണെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

അതേസമയം പ്രസംഗം നോക്കി വായിക്കാൻ സഹായിക്കുന്ന ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു എന്ന തരത്തിൽ രാജ്യവ്യാപകമായി വ്യാജവാർത്ത പ്രചരിക്കുകയും രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. #TeleprompterPM എന്ന ഹാഷ്ടാഗും ഇവർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Stories you may like

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

ലോക സാമ്പത്തിക ഫോറത്തിന്റെ വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചു. ഇത് പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിരുന്നില്ല.

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോട് പറയുന്ന ശബ്ദം വിഡിയോയിൽ വ്യക്തമാണ്. അപ്പോഴാണ് പ്രധാനമന്ത്രി ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.

ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.

ഈ സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം വ്യക്തമായി മുന്നിൽ ഉണ്ടായിരുന്നിട്ടും വ്യാജവാർത്ത സൃഷ്ടിച്ച് പ്രധാനമന്ത്രിയെയും അത് വഴി ആഗോള വേദിയിൽ രാജ്യത്തെയും അപമാനിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടതിന്റെ നിജസ്ഥിതി പ്രസിദ്ധീകരിച്ച മനോരമയെയും സംഘി ആക്കുമോ എന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ ചോദിച്ചു.

In Malayalam, #Manorama gives an explainer that it was not a #TeleprompterFail but a technical glitch that forced #NarendraModi to stop his speech & start it from beginning. I fear if Manorama & AltNews will now be called Sanghi!https://t.co/gpMWuyTlLS

— Sreejith Panickar (@PanickarS) January 18, 2022

Tags: WEFsreejith panickerTele PrompterNarendra Modimalayala manorama
Share19
Tweet
SendShare

Latest stories from this section

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

Latest News

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies