എറണാകുളം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് മോഹൽലാൽ അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
ജൂൺ 30നാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുക. 25 വർഷത്തോളം അമ്മയുടെ ഭാരവാഹിത്വത്തിലുണ്ടായിരുന്ന ഇടവേള ബാബു സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Discussion about this post