ചെന്നൈ; ജവാനെന്ന 1000 കോടി ക്ലബ് പടത്തിലൂടെ കരിയർഗ്രാഫ് റോക്കറ്റ് പോലെ ഉയർന്ന സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അല്ലുഅർജുൻ- അറ്റ്‌ലി കോംമ്പോ ഉണ്ടാവുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. അത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അല്ലു തൻറെ ഹോം ബാനറിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന് അറ്റ്‌ലി കൂടുതൽ പ്രതിഫലം ചോദിച്ചതോടെ മുടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഫലമായി 80 കോടി രൂപ അറ്റ്‌ലി ചോദിച്ചതാണ് പ്രശ്‌നമാതത്രേ. പിന്നാലെ അല്ലുഅർജുൻ സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
എന്നാൽ ഇപ്പോൾ സിനിമാലോകത്തെ ഞെട്ടിച്ച് മറ്റൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. അല്ലു പടം മുടങ്ങിയതിന് പിന്നാലെ അറ്റ്‌ലി സൽമാൻ ഖാനുമായി ചേർന്ന് ചിത്രം ചെയ്യുന്നു എന്നാണ് വാർത്ത. തമിഴിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ സൺ പിക്‌ചേർസ് ചിത്രം നിർമ്മിച്ചേക്കും എന്നാണ് വിവരം. അറ്റ്‌ലി ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അറ്റ്‌ലിയ്ക്ക് ഇതിനായി 80 കോടിയല്ല 100 കോടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് വിവരങ്ങൾ.
Discussion about this post