ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,47,254 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 703 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇവ.
ഒമിക്രോണ്‍ രോഗ വ്യാപനവും രാജ്യത്ത് അതിരൂക്ഷമാണ്. ആയതിനാല്‍ തന്നെ, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് സജീവ കേസുകള്‍ എണ്ണം ഉയരുന്നു. രണ്ട് ദശലക്ഷത്തിന് മുകളിലാണ് കേസുകള്‍. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 20,18,825 ആയി ഉയര്‍ന്നു. ഇത് 235 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്. വിവരങ്ങള്‍ പ്രകാരം ആകെ അണുബാധയുടെ 5.23 ശതമാനം സജീവ കേസുകള്‍ ആണ്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,85,66,027 ആണ്. എന്നാല്‍, ആകെ മരണസംഖ്യ 488,396 ആണ്. എന്നാല്‍, രാജ്യത്ത് റിപ്പോര്‍ച്ച് ചെയ്ത ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 9,692 ആയി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. ദിവസേനയുള്ള ഒമൈക്രോണ്‍ കേസുകളില്‍ ഇന്നലെയുളള കണക്കുകളെക്കാള്‍ 4.36 ശതമാനം വര്‍ദ്ധനവ് ഇന്ന് രേഖപ്പെടുത്തി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായി ഉയര്‍ന്നപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്നലെ 3,17,532 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ കേസുകളില്‍ വലിയ വര്‍ധന ഇന്നലെയും രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം നല്കിയ കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. ഇത് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തെ ഉയര്‍ത്തുന്നതായി ഇന്നലെ മന്ത്രാലയം വ്യക്തമാക്കിരുന്നു.
രാജ്യത്ത് രോഗം ബാധിച്ച് 491 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ഇന്നലെയുളള സജീവ കേസുകളുടെ എണ്ണം 19,24,051. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41% ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,23,990 രോഗികള്‍ കൂടി രോഗമുക്തി നേടിരുന്നു. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,58,07,029 ആയി ഉയര്‍ന്നിരുന്നു.
എന്നാല്‍, രാജ്യത്ത് ഒമൈക്രോണ്‍ രോഗബാധയുടെ എണ്ണം 9,287 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.63% കുത്തനെയുളള വര്‍ദ്ധനവാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇതുവരെ 158.96 കോടിയിലധികം 1,58,96,34,485 കോവിഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 12.72 കോടിയിലധികം വാക്സിന് ഡോസുകള്‍ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിരുന്നു.
Discussion about this post