കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഇന്ന് നിര്‍ണ്ണായകം. വിശദമായ വാദം കേള്‍ക്കാന്‍ ഇന്ന് ഹൈക്കോടതി പ്രത്യക സിറ്റിംഗ് നടത്തുകയാണ്. രാവിലെ 10.30 മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും.
വധഭീഷണിക്കേസില്‍ ദിലീപിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി അന്വേഷണ സംഘംകൊലപാതക ഗൂഢാലോചനക്കുറ്റo കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഇന്നലെ കേസ് പരിഗണിക്കുമ്ബോള്‍ കോടതി പറഞ്ഞു.
കേസിലെ 6 പ്രതി ശരത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അതിനിടെയാണ് കേസില്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള ഗൂഢാലോചനക്കുറ്റം കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഗൂഢാലോചന തെളിയിക്കുന്ന ശബ്ദ രേഖയുടെയും കേസിലെ പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂടി ചേര്‍ത്തത്. ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായക നീക്കം.
Discussion about this post