Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ

by Brave India Desk
Jan 23, 2022, 09:21 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അത്യാവശ്യ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ കൈയ്യിൽ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനൻസ് പ്രകാരം കേസെടുക്കാനാണ് തീരുമാനം.

എന്നാൽ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു തടസ്സമുണ്ടാകില്ല. ഇന്ന് കര്‍ശനമായയ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അനാവശ്യ യാത്രകള്‍ നടത്തരുതെന്നും പോലീസ് അറിയിച്ചു. വാക്സിനേഷനു വേണ്ടിയും ചികിത്സയ്ക്കു വേണ്ടിയും ആശുപത്രികളിലേയ്ക്ക് പോകുന്നതിനു തടസ്സമില്ല. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

Stories you may like

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

പലചരക്ക് കടകള്‍, പഴം, പച്ചക്കറി, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും ഇത്രയും സമയം തുറന്നു പ്രവര്‍ത്തിക്കാം. എന്നാൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. പാഴ്സസലുകള്‍ക്കും ഓൺലൈൻ ഡെലിവറിയ്ക്കും മാത്രമാണ് അനുമതിയുള്ളത്. ഭക്ഷണസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളിൽ നിന്നു വാങ്ങണമെന്നും പോലീസ് നിർദേശിക്കുന്നു.

മരുന്നുകടകള്‍, ആംബുലൻസുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയൽ കാര്‍ഡ് കരുതിയാൽ മതിയാകും. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാൻ അനുമതിയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കണം.

പരീക്ഷകള്‍ക്കായി യാത്ര ചെയ്യുന്നവര്‍ ഇത് തെളിയിക്കുന്ന ഹാള്‍ ടിക്കറ്റോ തിരിച്ചറിയൽ കാര്‍ഡോ കൈയ്യിൽ കരുതണമെന്ന് പോലീസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ തുറന്നു പ്രവര്‍ത്തിക്കാൻ വര്‍ക്ക് ഷോപ്പുകള്‍ക്കും അനുമതിയുണ്ട്.

ട്രെയിനുകള്‍ക്കും ദീര്‍ഘദൂര ബസുകള്‍ക്കും മുടക്കമുണ്ടാകില്ല. ആശുപത്രികള്‍, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കും മറ്റു പ്രധാന റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേയ്ക്കും റെയിൽവേ സ്റ്റേഷനുകളിലേയ്ക്കും ബസ് സ്റ്റാൻഡുകളിലേയ്ക്കും യാത്ര ചെയ്യാൻ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും തടസ്സമില്ല. ഇത്തരം യാത്രകള്‍ക്ക് ടാക്സി വാഹനങ്ങളും ഉപയോഗിക്കാം.

ഇന്ന് സിനിമാ തിയേറ്ററുകൾ പ്രവര്‍ത്തിക്കില്ല. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുൻകൂട്ടി മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിനോദ‍സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവര്‍ ഇതു തെളിയിക്കുന്ന രേഖയും കൈയ്യിൽ കരുതണം. സംസ്ഥാനത്ത് ഇന്ന് ബാറുകളും ബെവ്കോ, കൺസ്യൂമര്‍ഫെഡ് മദ്യശാലകളും പ്രവര്‍ത്തിക്കില്ല. എന്നാൽ കള്ളുഷാപ്പുകള്‍ തുറന്നു പ്രവർത്തിക്കും.

Tags: Covid 19 KeralaRestrictions
Share16
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies