ഡൽഹി: രാഷ്ട്രപതിയുടെ കാവൽ പടയിലെ കുതിര വിരാട് ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു. രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിരാടിന് സ്നേഹത്തോടെ യാത്രയയപ്പ് നൽകി. സൈനിക സേവനത്തിന് ഉന്നത ബഹുമതികൾ ലഭിച്ചിട്ടുള്ള കുതിരയാണ് വിരാട്.
https://twitter.com/Wallll_E/status/1486237323490566149?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486237323490566149%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.livemint.com%2Fnews%2Frepublic-day-president-s-bodyguard-horse-virat-retires-see-photos-11643182106831.html
ഹനോവേറിയൻ ഇനത്തിൽ പെട്ട വിരാട് 2003ൽ ആണ് രാഷ്ട്രപതിയുടെ കാവൽ സേനയുടെ ഭാഗമാകുന്നത്. ചാർജ്ജർ എന്നും വിരാട് അറിയപ്പെടുന്നു. കഴിഞ്ഞ വർഷത്തെ ബീറ്റിംഗ് റിട്രീറ്റിലും റിപ്പബ്ലിക് ദിന പരേഡിലും പ്രായത്തിന്റെ പരിമിതികൾ മറന്ന് വിരാട് ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു.
ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമുള്ള റെജിമെന്റ് ആണ് പി ബി ജി എന്നറിയപ്പെടുന്ന രാഷ്ട്രപതിയുടെ കാവൽ പട. 1773ലാണ് ഇത് രൂപീകരിക്കപ്പെട്ടത്.










