ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശില്‍ കണ്ടെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ടൈംബോംബും കത്തിനൊപ്പം ഉണ്ടായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ്, ടൈമര്‍ ഘടിപ്പിച്ചിരുന്ന ബോംബ് നിര്‍വീര്യമാക്കി. മധ്യപ്രദേശിലെ രേവയില്‍ നിന്നാണ് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെടുത്തത്.
റിപ്പബ്ലിക് ദിനത്തില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 7 ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനോടകം തന്നെ എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post