ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ 111 റൺസിന് പുറത്താക്കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 37.1 ഓവറിലാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.
ബംഗ്ലാദേശ് നിരയിൽ 30 റൺസെടുത്ത മെഹറൊബ് മാത്രമാണ് പിടിച്ചു നിന്നത്. എയ്ക് മൊല്ല 17 റൺസും ആഷിഖുർ സമാൻ 16 റൺസും നേടി. ഇന്ത്യ വിട്ടുകൊടുത്ത 18 എക്സ്ട്രാ റൺസ് കൂടി ഇല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിന്റെ നില ഇതിലും മോശമാകുകായിരുന്നു.
ഇന്ത്യക്ക് വേണ്ടി രവി കുമാർ 3ഉം വിക്കി ഓസ്വാൾ 2ഉം ഹംഗരേക്കറും കുശാൽ താംബെയും രഘുവംശിയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 2.1 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് റൺസൊന്നും നേടാൻ സാധിച്ചിട്ടില്ല. തൻസീം ഹസൻ സാകിബ് ഓപ്പണർ ഹർനൂർ സിംഗിനെ വിക്കറ്റ് കീപ്പർ ഫഹീമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.












