ഡൽഹി: നഷ്ടം നേരിടുന്ന പൊതുമേഖല സ്ഥാപനമായ ബി എസ് എൻ എല്ലിനെ കരകയറ്റാൻ ബജറ്റിൽ കേന്ദ്ര സർക്കാർ 44,720 കോടി വകയിരുത്തി. ബി എസ് എൻ എല്ലിൽ 4ജി വ്യാപകമാക്കാനും സാങ്കേതിക വിദ്യ വിപുലപ്പെടുത്താനും സംവിധാനം ഉടച്ചു വാർക്കാനുമാണ് തുക വകയിരുത്തിയിരിക്കുന്നത്.
കൂടുതൽ ധനസഹായമായി 3,550 കോടിയും വി ആർ എസ് സംവിധാനം പ്രയോജനപ്പെടുത്തുന്നവർക്ക് വേണ്ടി 7,443.57 കോടിയും അധികമായി നൽകും. ബി എസ് എൻ എല്ലിലും എം ടി എൻ എല്ലിലും വി ആർ എസ് സംവിധാനം പ്രയോജനപ്പെടുത്താൻ കൂടുതൽ തൊഴിലാളികൾക്ക് അവസരം നൽകും.
2019 ഒക്ടോബർ മാസത്തിൽ പ്രഖ്യാപിച്ച 69,000 കോടിയുടെ ദുരിതാശ്വാസ പാക്കേജിന് പുറമെയാണ് ഇത്.
Discussion about this post