തന്റെ പുതിയ ചിത്രമായ ബ്രൂസ് ലീയുടെ അദ്യ ഷോ അന്ധ വിദ്യാര്‍ഥികള്‍ക്കായി നടത്തുമെന്ന് തെലുങ്ക് താരം രാംചരണ്‍. 400 അന്ധരായ കുട്ടികളുടെ മുന്നില്‍ ലോക വ്യാപക റിലീസിനു ഒരു ദിവസം മുമ്പ് അദ്ദേഹം തന്റെ ചിത്രം പ്രദര്‍ശിപ്പിക്കും.
അന്ധരാണെങ്കിലും അവര്‍ക്ക് സിനിമകളോടുള്ള ഇഷ്ടം അടുത്തറിഞ്ഞയാളാണ് താനെന്ന് രാംചരണ്‍ പറഞ്ഞു. ഓരോ താരത്തെയും ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് തിരിച്ചറിയാനാകും. ചില സിനിമകളിലെ ഡയലോഗുകള്‍ അവര്‍ കാണാതെ പറഞ്ഞു കേള്‍പ്പിക്കും. അവരുടെ മുന്നില്‍ തന്നെയാണ് ഈ സിനിമ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടതും- രാംചരണ്‍ പറഞ്ഞു.
ഇന്നലെ കണ്ണ് കെട്ടി രാം ചരണ്‍ ഒരു കിലോമീറ്റര്‍ ദൂരം നടന്നു. അന്ധര്‍ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ രാം ചരണ്‍ തന്റെ പുതിയ ചിത്രം അന്ധവിദ്യാര്ത്ഥികള്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും പറയുകയായിരുന്നു.
Discussion about this post